Friday, November 13, 2015

Madras Crocodile Bank Must visit Place in #Chennai

Madras Crocodile Bank ‪#‎chennai‬ 
Near Mahabalipuram,kancheepuram,kovalam beach. ECR 
പതിവ് പോലെ ഒരു തൊപ്പിയും സഞ്ചിയും ഒരുകുപ്പിവെള്ളവുമയ് ഞാൻ ഇറങ്ങി ഇത് ചെന്നൈയിലെ 5മത്തെ യാത്രയാണ് വഴി ഒന്നും അറിയില്ല ചോദിചു ചോദിച്ചു പോകാം എന്ന് കരുതി യാത്ര തുടങ്ങി ഇറങ്ങിയപ്പോൾ നല്ല മഴകാറുണ്ട് മുന്നോട്ടു വെച്ചകാൽ മുന്നോട്ട് തന്നെ എന്ന് മനസ്സിൽ പറഞ്ഞു ലോക്കൽ Train സ്റ്റേഷനിൽ നിന്നും ടിക്കറ്റ്‌ എടുത്തു ( എവിടേക്ക് പോകണമെങ്കിലും local stationil നിന്നും ടിക്കറ്റ്‌ എടുകാം എടുകുമ്പോൾ Return ടിക്കറ്റ്‌ കൂടി എടുകുന്നത് നന്നായിരിക്കും ) അങ്ങനെ ‪#‎Thiruvanmiyur‬ എന്ന സ്ഥലത്തേക് ഞാൻ ടിക്കറ്റ്‌ എടുത്തു +return 20rs ചെന്നൈ സെൻട്രലിൽ നിന്നും അകലെ ആയതുകൊണ്ട് 2 train കേറി വേണം പോകാൻ. അങ്ങനെ ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ ഇറങ്ങി ഇനി ഏതു ട്രെയിനിൽ കെരനമെന്നു ആരോടെങ്കിലും ചോടികണം അങ്ങനെ ഒരു അപ്പുപ്പനോട്‌ ചോദിച്ചു മനസിലാകി പാർക്ക്‌ ടൌണ്‍ എന്ന സ്റ്റേഷനിൽ ചെന്നിട്ട് അവിടന്ന് ‪#‎Velachery‬ പോകുന്ന ട്രെയിനിൽ കേറണം അങ്ങനെ സെൻട്രൽ stationte പുറത്തു വന്നു stationന്റെ ഒരു ഫോട്ടോ എടുത്തു‪#‎park_town‬ അതിന്റെ അടുതുതന്നെ ഉള്ള വേറൊരു station ആണ് ആരോട് ചോദിച്ചാലും വഴി പറഞ്ഞുതരും. അങ്ങനെ ‪#‎parktown‬ stationൽ എത്തി #Velachery ട്രെയിന് കാത്തു നികുന്നതിനിടയിൽ 4 സ്ടുടെന്റ്സ് ക്ലാസ്സ്‌ കട്ട്‌ ചെയ്തു ഇരികുന്നത് കണ്ടു ഒരാൾ അവരെ ചോദ്യം ചെയുന്നുണ്ടായിരുന്നു പാവം കുട്ടികൾ (ബീച്ചിൽ പോകാനുള്ള പരുപടിയാണെന്ന് തോനുന്നു )
അങ്ങനെ train വന്നു ഫോണിൽ ഇറങ്ങണ്ട സ്റ്റേഷൻ മാർക്ക്‌ ചെയ്തു (GPS ഉണ്ടെങ്കിൽ സ്റ്റോപ്പ്‌ അറിയാൻ നമുക്ക് വേറൊരു തെണ്ടിടേം സഹായം വേണ്ട) അങ്ങനെ #Thiruvanmiyur സ്റ്റേഷനിൽ എത്തി ഒരാളോട് ECR (EAST COST ROAD) പോകുന്ന വഴി ചോദിച്ചു 600m നടന്നാൽ ഡയറക്റ്റ് ബസ്സ്‌ കിട്ടും അങ്ങനെ നടന്നു ബുസ്റൊപിൽ എത്തി ഇവിടെ എല്ലാ ബസ്സിനും നമ്പർ ആയതുകൊട് ഒരു കടകരനോട് ചോദിച്ചു അയാൾ ബസ്സിന്റെ നമ്പർ പറഞ്ഞു തന്നു അങ്ങനെ ഒരു മഹാബലിപുരം ബസിൽ കയറി 27 രൂപ ആയ്. Conductorod ഞാൻ ‪#‎crocodile_bank‬ എത്തുമ്പോ പറയണം എന്ന് പറഞ്ഞു അയാൾ മൈൻഡ് പോലും ചെയ്തില്ല പിന്നെ GPS ഉള്ളകൊട് Tension ഉണ്ടായില്ല അങനെ വടനമെലി ഏതാറായത് GPSൽ കണ്ടു മുമ്പിൽ ഇരുന്നത് ബഗ്യമായ് ഡ്രൈവറോട് ‪#‎Vadanammeli‬ എത്തുമ്പോ പറയണം എന്ന് പറഞ്ഞു അയാൾ #Crocodile_bank അനോന്നു ചോദിച്ചു അധിന്റെ മുംബിൽ തന്നെ നിർത്തി തന്നു. ടിക്കറ്റ്‌ counder roadsideൽ തന്നെയാണ് 40/ Rs ticket എടുത്തു അകത്തു കയറി വളരെ മനോഹരമായ സ്ഥലം മഴ പൊടിയുന്നുണ്ടായിരുന്നു.. ആദ്യം കാണുന്ന കാഴ്ച ഒരു ഓല പെരയാണ് അതിലാണ് പാമ്പുകളെ ഇട്ടേകുന്നതു അവിടെ കയറാൻ 10 രൂപ വേറെ കൊടുകണം വരുമ്പോൾ കയറാമെന്ന് കരുതി മുതലകളുടെ സംസ്ഥാന സമ്മേളനം നടകുന്ന സ്ഥലത്തേക് പോയ്‌.. ആദ്യം കാണുന്ന കാഴ്ച ഒരു 500 മുതലയെ ഒരുമിച്ചു കണ്ടാൽ എങ്ങനെ ഇരിക്കും... അതെ ഞാൻ 2 മ്ന്റ്റ് വാപൊളിച്ചു നിന്നുപോയ് തലയില് കയ് വെച്ച് എന്റ പോന്നോ എന്ന് പറഞ്ഞു ഇതുപോലൊരു സ്ഥലം ഇന്ത്യയിൽ ഉണ്ടോന്നു ആലോജിച്ച്പോയ്‌ (നിങ്ങള്ക് ഫോട്ടോ കണ്ടാൽ മനസിലാകും)
പിന്നെ ഇവിടെയാണ് പണ്ട് ജോസ് പ്രകാശും ജയനും തമ്മിലുള്ള ഒരു fight scean ഷൂട്ട്‌ ചെയ്തത്. ആ പടത്തിൽ ജോസ്പ്രേകാശ് മുതലകളോട് സംസാരിക്കുന്ന ഒരു രേന്ഗം ഉണ്ട് ( ജോണി കൊതിയ വാപോളിചിരികുന്നോ എന്ന് പറയുന്ന ഒരു രേന്ഗം ഉണ്ട് ) അതൊക്കെ shoot ചെയ്തത് ഇവിടെയാണ്. അങ്ങനെ മുതലകളെയും മറ്റു ജീവികളെയും കണ്ടു കഴിഞ്ഞു നേരെ snake ഷോ കാണാൻ കയറി അവിടെ മൊത്തം 241 Cobra,281 K rait ,R ussels viper (അണലി ) 48, Sawscaled viper ടോട്ടൽ 1183 snakes ഉണ്ട്. കൂടാതെ white anaconda, പലയിനം മലംപാബുകളും. ഇവിടെ പാമ്പിന്റെ വിഷം എടുകുന്നത് നമുക്ക് കാണിച്ചു തരും പിന്നെ ദയ്ര്യമുന്ടെങ്കിൽ നമുക്ക് കോബ്രയെ തൊടാം (തലയിൽ അല്ല ) അങ്ങനെ എല്ലാം കണ്ടുകഴിഞ്ഞു ഒരു stafനോട് ഞാൻ മഹാബലിപുരതെക് എങ്ങിനെ പോകണമെന്ന് മനസിലാക്കി വെച്ചു നാളെ മഴ ഇല്ലെങ്കിൽ പോകാനുള്ളതാ അങ്ങിനെ മഴ കുറഞാപോൾ ഞാൻ ഇറങ്ങി ഒരു കടയിൽ കയറി ചായകുടിച്ചു ഇരികുമ്പോൾ വീണ്ടും കനത്ത മഴ, കടക്കാരനോട് ബസ്ടോപ്പ് ചോദിച്ചു ങ്ങാൻ ബുസ്റൊപിലെക് നടന്നു മഴയായതുകൊണ്ട് ഒരു പൂട്ടി ഇട്ട കടയിൽ അഭയം പ്രാബിച്ചു അപോഴാണ് എന്റെ അടുത്തേക് ഒരു തമിഴ് സുന്ദരി കേറിവന്നത് ഞാൻ ഒതുങ്ങി കൂടുത്തു എന്നെ നോകിയ്ട്ട് എന്തോ പിരുപിരുകുനുണ്ടായിരുന്നു ഞാൻ വടക്കൻ selfeyൽ നിവിൻ പോളി selfy എടുകുന്നപോലെ ഒരു ഫോട്ടോ എടുത്തു അവളും pose ചെയ്തുതന്നു bus ഒന്നും നിര്തുനുണ്ടയിരുന്നില്ല എനിക്ക് tension ആയ് എല്ലാരും ഷെയർ auto യിൽ കയറി രേക്ഷപെടുന്നു കിട്ടുന്ന ബസ്സിനു പോകാമെന്ന് കരുതി ബുസ്റൊപിലെക് കയറി നിന്നു പിറകെ അവളും വന്നു ഒരു ബസ്‌ നിര്തിയതും എല്ലാരും അതിൽ കയരിപോയ് പിന്നീടാണ് അത് എനിക്ക് പോകണ്ട bus അയിരുന്നു എന്ന് മനസിലായത് അങ്ങിനെ ബുസ്റൊപിൽ ഞാനും അവളും മാത്രമായ്.. നീണ്ട ഒരു മണികൂര് കതിരുപിനു ശേഷം ഒരു ബസ്‌ നിർത്തി ഞാൻ ആ അക്ഞ്ഞാത സുന്ദരിയോട്‌ യാത്ര പറഞ്ഞു മടങ്ങി... ശുഭം 
How to reach :
from Central station take a train from #park_town to #Thiruvanmiyur station. then Bus numbers: 588,mahabalipurambus,pondicherybus,ECR & 599.
bus stop name : vadanammeli (croc bank ) monday holiday.













































































































No comments:

Post a Comment