Thursday, July 31, 2014

പെട്രോള്‍ വില കുറഞ്ഞു, ഡീസല്‍ വില കൂടി

പെട്രോള്‍ വില കുറഞ്ഞു, 1 രൂപ 9 പൈസയാണ് കുറഞ്ഞത്. അതേ സമയം ഡീസലിന്റെ വില വര്‍ദ്ധിച്ചു. ഡിസലിന് 50 പൈസയാണ് കൂട്ടിയത്. പുതുക്കിയ നിരക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. ഏപ്രിലിന് ശേഷം ഇതാദ്യമാണ് പെട്രോള്‍ വിലയില്‍ കുറവ് വരുത്തുന്നത്. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ വില മെച്ചപ്പെട്ടതാണ് പെട്രോള്‍ വില കുറയ്ക്കാന്‍ കാരണം. സബ്‌സിഡി ഇല്ലാത്ത പാചകവാതകത്തിന്റെ വിലയും സിലിണ്ടറിന് രണ്ടര രൂപ കുറച്ചിട്ടുണ്ട്.

No comments:

Post a Comment